പി ജയരാജനും ടി വി രാജേഷിനുമുള്ള വിചാരണ തുടരാന്‍ ഹൈക്കോടതി അനുമതി നല്‍കിയിരിക്കുകയാണ്. കേസിന്‍റെ തുടര്‍നടപടികള്‍ തടയണമെന്നാവശ്യപ്പെട്ട് രാജേഷും ജയരാജനും സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചായിരുന്നു കോടതി ആദ്യം വിചാരണ തടഞ്ഞിരുന്നത്. ഈ സ്റ്റേ ഉത്തരവാണ് ഇപ്പോള്‍ നീക്കിയിരിക്കുന്നത്.