പിള്ള യു ഡി എഫ് യോഗത്തില്‍ പങ്കെടുത്തില്ല

Webdunia
ശനി, 30 ഏപ്രില്‍ 2011 (18:22 IST)
PRO
PRO
യു ഡി എഫ് യോഗത്തില്‍ പങ്കെടുക്കാനെത്തിയ കേരളാ കോണ്‍ഗ്രസ് നേതാവ് ആര്‍ ബാലകൃഷ്ണ പിള്ള ഒടുവില്‍ യോഗത്തില്‍ പങ്കെടുക്കാതെ മടങ്ങിപ്പോയി. ഉച്ചയോടെയാണ് അദ്ദേഹം കൊച്ചിയില്‍ എത്തിയത്. യു ഡി എഫ് കണ്‍‌വീനര്‍ പി പി തങ്കച്ചന്‍ ഉള്‍പ്പെടെയുള്ളവര്‍ ക്ഷണിച്ചതിനെത്തുടര്‍ന്നാണ് അദ്ദേഹം യോഗത്തിനെത്തിയത്. എന്നാല്‍ പിള്ള യോഗത്തില്‍ പങ്കെടുക്കുന്നതില്‍ ചില നേതാക്കള്‍ വിയോജിപ്പ് പ്രകടിപ്പിക്കുകയായിരുന്നു.

പിളള യോഗത്തില്‍ പങ്കെടുക്കുന്നത് പരോളിന്റെ ലംഘനമാകുമെന്നാണ് ഇവര്‍ അഭിപ്രായപ്പെട്ടത്. ഇതെത്തുടര്‍ന്ന് അദ്ദേഹം യോഗത്തില്‍ പങ്കെടുക്കാതെ തിരിച്ചുപോവുകയായിരുന്നു.

പത്തുദിവസത്തെ പരോള്‍ ലഭിച്ച് പൂജപ്പുര ജയിലില്‍ നിന്നിറങ്ങിയ പിള്ളയുടെ പരോള്‍ കാലാവധി പന്ത്രണ്ട് ദിവസത്തേക്ക് കൂടി നീട്ടി നല്‍കിയിട്ടുണ്ട്.