ബാര്‍കോഴ ആരോപണവുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര് ബാലകൃഷ്ണ പിള്ളയ്ക്ക് എതിരെ മുഖപ്രസംഗവുമായി കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. പിള്ളയുടെ വാക്കും പ്രവൃത്തിയും മുന്നണിമര്യാദയ്ക്ക് ചേരുന്നതല്ലെന്ന് കുറ്റപ്പെടുത്തുന്ന മുഖപ്രസംഗം പിള്ള തുള്ളിയാല്‍ മുട്ടോളമെന്ന് പരിഹസിക്കാനും മറക്കുന്നില്ല.
സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ആരുടെയോ കൈയിലെ കരുവായിരിക്കുകയാണ് പിള്ള. ഇതിനായി പിള്ള അച്ചാരം വാങ്ങിയെന്നും വീക്ഷണം ആരോപിക്കുന്നു. ഇത്തരക്കാരോട് കെ കരുണാകരന്റെ നിലപാടാണ് വേണ്ടത്. പോരാട്ടം അഴിമതിക്കെതിരെയെങ്കില് പിള്ള ആദ്യം സ്വന്തം പാപക്കറ കഴുകിക്കളയുകയാണ് വേണ്ടതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
സ്വന്തം ഭൂതകാലം ബാലകൃഷ്ണപിള്ള മറക്കരുത്. പിള്ള ചെയ്തുകൊണ്ടിരിക്കുന്നത് ആത്മനാശ പ്രവര്‍ത്തനമാണ്.
ബാലകൃഷ്ണ പിള്ളയ്ക്ക് ഗണേഷിനോളം പക്വതയില്ലെന്നും വീക്ഷണം കുറ്റപ്പെടുത്തുന്നു.