മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും റിസര്‍വ് ബാങ്കിനു മുന്നില്‍ നടത്താന്‍ പോകുന്ന സമരത്തിന് അകലങ്ങളിലിരുന്ന് അഭിവാദ്യം അര്‍പ്പിക്കുന്നത് കള്ളപ്പണക്കാരാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. യുഡിഎഫും എല്‍ഡിഎഫും കള്ളപ്പണക്കാരുടെയും കരിഞ്ചന്തക്കാരുടെയും ദല്ലാള്‍മാരായി മാറിയിരിക്കുകയാണെന്നും കുമ്മനം ആരോപിച്ചു.
റിസര്‍വ് ബാങ്കിനു മുന്നില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്താന്‍ പോകുന്ന സമരം കള്ളപ്പണക്കാര്‍ സ്പോണ്‍സര്‍ ചെയ്യുന്നതാണ്. കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ തീരുമാനത്തെ അട്ടിമറിക്കേണ്ടത് കള്ളപ്പണക്കാരുടെ ആവശ്യമാണ്. ഇതിന് പിണറായി സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്നും കുമ്മനം പറഞ്ഞു.
കള്ളപ്പണക്കാരുടെ സാമ്രാജ്യമായി കേരളത്തെ മാറ്റുകയാണ് കള്ളപ്പണക്കാരുടെ ദല്ലാള്‍മാരായി മാറിയിരിക്കുന്ന യുഡിഎഫിന്‍റെയും എല്‍ഡിഎഫിന്‍റെയും ലക്‍ഷ്യം. ഇതിനായാണ് ആര്‍ബിഐയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നത് - കുമ്മനം രാജശേഖരന്‍ ആരോപിച്ചു.