പിണറായിയുടെ ഫോണ്‍ ചോര്‍ത്തുന്നു! - ആരാണാ വിരുതന്‍ ?

തിങ്കള്‍, 13 മാര്‍ച്ച് 2017 (16:44 IST)
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ള രാഷ്ട്രീയനേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന് ആരോപണം. കോണ്‍ഗ്രസ് എം എല്‍ എ അനില്‍ അക്കരയാണ് ഗുരുതരമായ ഈ ആരോപണം ഉന്നയിച്ചത്.
 
നിയമസഭയില്‍ ചര്‍ച്ചയ്ക്കിടെയാണ് അനില്‍ അക്കര ഈ ആരോപണം ഉയര്‍ത്തിയത്. പിണറായി ഉള്‍പ്പടെ 27 രാഷ്ട്രീയ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നതായാണ് അനില്‍ അക്കര നിയമസഭയില്‍ പറഞ്ഞത്.
 
ബി എസ് എന്‍ എല്ലില്‍ പരാതിപ്പെട്ടിട്ടും ഒരു നടപടിയും എടുത്തില്ലെന്നും പൊലീസ് ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും അനില്‍ അക്കര ആരോപിച്ചു.

വെബ്ദുനിയ വായിക്കുക