പിണറായിക്ക് ആശ്വാസത്തോടെ തെരഞ്ഞെടുപ്പിനെ നേരിടാം, ലാവ്‌ലിന്‍ കേസ് മാറ്റിവച്ചു, രാഷ്ട്രീയ ആവശ്യത്തിനായി കോടതിയെ ഉപയോഗിക്കരുതെന്ന് ഹൈക്കോടതി
സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് ആശ്വസിക്കാം. ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് ഹൈക്കോടതി രണ്ടുമാസത്തേക്ക് മാറ്റിവച്ചു. പിണറായിക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതായി കോടതി തീരുമാനം. രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി കോടതിയെ ഉപയോഗിക്കരുതെന്നും ജസ്റ്റിസ് പി ഉബൈദിന്‍റെ ബഞ്ച് അഭിപ്രായപ്പെട്ടു.
മാത്രമല്ല, കേസിനെക്കുറിച്ച് പഠിക്കാന്‍ സി ബി ഐ കൂടുതല്‍ സമയം ചോദിച്ചിരുന്നു. സി ബി ഐക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ നേരിട്ട് ഹാജരാകാനിരിക്കുകയാണെന്നും അതിനാല്‍ കേസ് പഠിക്കാന്‍ സമയം ആവശ്യമുണ്ടെന്നും സി ബി ഐ അറിയിച്ചു. ഇതെല്ലാം പരിഗണിച്ചാണ് ഹൈക്കോടതി ലാവ്‌ലിന്‍ കേസ് രണ്ടുമാസത്തിന് ശേഷം പരിഗണിക്കാമെന്ന് അറിയിച്ചിരിക്കുന്നത്.