സ്വത്തുണ്ടാക്കാനായി പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരുന്നവനല്ല താനെന്ന് മന്ത്രി അടൂര്‍ പ്രകാശ്. ആലപ്പുഴയില്‍ 90 സെന്റ് വെള്ളക്കെട്ട് ഭൂമി റിസോര്‍ട്ട് ഉടമകള്‍ക്കായി വിട്ടുകൊടുത്തുവെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. കാസര്‍കോട് പട്ടയമേള ഉദ്ഘാടന ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു അടൂര്‍ പ്രകാശ് പറഞ്ഞു.
തീരദേശ സംരക്ഷണ നിയമപ്രകാരം മണ്ണിട്ട് നികത്താതെ വെള്ളക്കെട്ട് സംരക്ഷിക്കാമെന്ന ഉറപ്പിന്മേലാണ് അത് വിട്ടുകൊടുത്തത്. ഇതിന് പകരമായി ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിലേക്ക് അഞ്ചിരട്ടി വാസയോഗ്യമായ ഭൂമി നല്‍കാമെന്നുമുള്ള ഉറപ്പിന്മേലാണ് ഇത് ചെയ്തത്.
പാവപ്പെട്ടവരുടെ കണ്ണീരൊപ്പാനായിരുന്നു ഈ നടപടിയെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.