പാലിയേക്കരയില്‍ ടോള്‍ നിരക്കുകള്‍ കൂട്ടി വിജ്ഞാപനം
തിങ്കള്‍, 26 ഓഗസ്റ്റ് 2013 (12:17 IST)
PRO
പാലക്കാട്-കൊച്ചി ദേശീയ പാതയില്‍ പാലിയേക്കര ടോള്‍ പ്ലാസയിലെ ടോള്‍ നിരക്കുകള്‍ കൂട്ടി വിജ്ഞാപനം പുറപ്പെടുവിച്ചുവെന്ന് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ ഒന്നു മുതല്‍ പുതിയ നിരക്കുകള്‍ നിലവില്‍ വരും.
പത്ത് മുതല്‍ 25 രൂപ വരെയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. നിരക്കു വര്‍ധിപ്പിക്കാന്‍ നേരത്തെ ദേശീയ പാത അഥോറിറ്റി കരാറുകാര്‍ക്ക് അനുമതി നല്‍കിയിരുന്നു.
കാറിന് ഇരുവശത്തേക്കുമായി 95 രൂപയാണ് പുതിയ നിരക്ക്. ലഘുവാണിജ്യ വാഹനങ്ങള്‍ക്ക് 165 രൂപയും ട്രക്കുകള്‍ക്ക് 330 രൂപയും മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് 536 രൂപയുമാണ് പുതിയ നിരക്കുകള്‍.