പാമോയില്‍ കേസ് പിന്‍‌വലിക്കാ‍നാവില്ലെന്ന വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് ചെന്നിത്തല

Webdunia
ചൊവ്വ, 21 ജനുവരി 2014 (10:54 IST)
PRO
പാമോയില്‍ അഴിമതി കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതി ചേര്‍ക്കാനാവില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേസ് പിന്‍വലിക്കാനാവില്ലെന്ന വിജിലന്‍സ് കോടതിയുടെ നിലപാട് ശരിയല്ലെന്നാണ് സര്‍ക്കാരിന്റെ അഭിപ്രായമെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.

പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനുള്ള നടപടികള്‍ നടത്തി വരികയാണ്. പാമോയില്‍ ഇറക്കുമതിയില്‍ സര്‍ക്കാര്‍ ഖജനാവിന് നഷ്ടമുണ്ടായെന്ന് ഒരിടത്തും പറയുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.

കേസില്‍ ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് അധികാര ദുര്‍വിനിയോഗമാണെന്നും അടിയന്തര പ്രമേയത്തിന് അനുമതി തേടിയ സിപിഐ നേതാവ് വിഎസ് സുനില്‍കുമാര്‍ പറഞ്ഞു.