പാമോലിന്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരായി നിലപാടെടുത്തിട്ടില്ലെന്ന് തിരുവഞ്ചൂര്‍

Webdunia
വെള്ളി, 8 നവം‌ബര്‍ 2013 (19:48 IST)
PRO
PRO
പാമോലിന്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരായി നിലപാടെടുത്തിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. താന്‍ പറഞ്ഞ കാര്യങ്ങളാണ് കോടതി അംഗികരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാമോലിന്‍ കേസുമായി ബന്ധപ്പെട്ട് മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വെളിപ്പെടുത്താനാവില്ല -തിരുവഞ്ചൂര്‍ പറഞ്ഞു.

പാമൊലിന്‍ കേസ് പിന്‍വലിക്കാനുള്ള മന്ത്രിസഭാ യോഗത്തിന്റെ തീരുമാനത്തോട് വിയോജിച്ച് കൊണ്ടുള്ള ആഭ്യന്തര മന്ത്രിയുടെ കുറിപ്പ് പുറത്ത് വന്നിരുന്നു.കേസ് ഫയലിലാണ് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നത്.

കേസ് പിന്‍വലിക്കാന്‍ കഴിയില്ലെന്നും കേസുമായി ബന്ധപ്പെട്ട് രണ്ട് പ്രധാന ഹരജികള്‍ സുപ്രീം കോടതിയിലും ഹൈക്കൊടതിയിലും ഉണ്ടെന്നും തിരുവഞ്ചൂര്‍ വിയോജനക്കുറിപ്പില്‍ രേഖപ്പെടുത്തിയിരുന്നു.