പാനൂരില്‍ ബോംബ് പൊട്ടി 10 വയസ്സുകാരിയുടെ കാഴ്ച നഷ്ടപ്പെട്ടു

Webdunia
തിങ്കള്‍, 24 മാര്‍ച്ച് 2014 (15:39 IST)
PRO
PRO
കണ്ണൂര്‍ പാനൂരില്‍ ബോംബ് പൊട്ടി 10 വയസ്സുകാരിയുടെ കാഴ്ച നഷ്ടപ്പെട്ടു. അന്യസംസ്ഥാന തൊഴിലാളിയുടെ മകളാണ് അപകടത്തില്‍പ്പെട്ടത്.

കുട്ടിക്ക് വഴിയില്‍ നിന്ന് കിട്ടിയതായിരുന്നു ബോംബ്. ഇത് പൊട്ടിയതിനെ തുടര്‍ന്നാണ് കാഴ്ച നഷ്ടമായത്.

പാനൂരിലും തലശേരിയിലും മുമ്പും ബോംബ് പൊട്ടി കുട്ടികള്‍ അപകടത്തില്‍പ്പെട്ടിരുന്നു. 1998ല്‍ തലശേരിയില്‍ ബോംബ് പൊട്ടി അമാവാസിയെന്ന തമിഴ് നാടോടി ബാലന് ഇടതുകൈയുംവലതുകണ്ണും നഷ്ടമായിരുന്നു. പാഴ്വസ്തുക്കള്‍ പെറുക്കി നടന്ന അമാവാസി റോഡരികില്‍നിന്നു കിട്ടിയ സ്റ്റീല്‍പാത്രം ചുറ്റികകൊണ്ട് അടിച്ചുതുറക്കാന്‍ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.

2000 ല്‍ പാനൂര്‍ ചെറുവാഞ്ചേരിയില്‍ ബോം‌ബേറില്‍ അശ്നയെന്ന അഞ്ചര വയസ്സുകാരിക്കു വലതുകാല്‍ നഷ്ടപ്പെട്ടു. വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെയാണ് അശ്നയ്ക്കു നേരെ ബോംബേറുണ്ടായത്. കുട്ടിയുടെ വലതുകാല്‍ മുട്ടിനു മുകളില്‍വച്ചു മുറിച്ചുമാറ്റേണ്ടിയും വന്നു.