സംസ്ഥാനത്ത് പാഠപുസ്തക അച്ചടി 75 ശതമാനം പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് അറിയിച്ചു. നിയമസഭയില്‍ ആണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ബാക്കിയുള്ള 53 ലക്ഷം പുസ്തകങ്ങള്‍ ഈ മാസത്തിനകം പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ആകെ 1.71 കോടി പാഠപുസ്തകങ്ങളാണ് ഇതുവരെ അച്ചടിച്ചത്.
അച്ചടിച്ച പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നതിനായി ഓരോ ജില്ലകളിലും എത്തിച്ചിട്ടുണ്ട്. സര്‍ക്കാര്‍ പ്രസുകളിലും കേരള ബുക് പബ്ലിഷിങ് സൊസൈറ്റിയിലുമാണ് അച്ചടി നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.