പാഠപുസ്തകം പരിഷ്കരിക്കുന്നു : ബേബി

Webdunia
ബുധന്‍, 18 ഫെബ്രുവരി 2009 (10:16 IST)
PROPRO
അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തക പരിഷ്‌ക്കരണം നടന്നു വരികയാണെന്ന് വിദ്യാഭ്യാസമന്ത്രി എം എ ബേബി അറിയിച്ചു. പാഠപുസ്തകങ്ങള്‍ അച്ചടിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

പരിഷ്‌ക്കരിച്ച പാഠപുസ്തകത്തിനെതിരെ ഉണ്ടായ സമരത്തില്‍ നാശനഷ് ടമുണ്ടായ പുസ്‌തകങ്ങള്‍ക്കു പകരം പുതിയ പുസ്‌തകങ്ങള്‍ അതാതു സ്‌കൂളുകളില്‍ എത്തിക്കുമെന്നും മന്ത്രി അറിയിച്ചു. പാഠപുസ്തകവിതരണം ഇത്തവണ കുറ്റമറ്റതായി നടത്താന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.