പരിസ്ഥിതി ദിനത്തില്‍ ഹരിത മുഖവുമായി മമ്മൂട്ടി

Webdunia
ഞായര്‍, 5 ജൂണ്‍ 2016 (16:45 IST)
പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന സന്ദേശവുമായി നടന്‍ മമ്മൂട്ടി ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രം ഹരിതാപമാക്കി. പരിസ്ഥിതി മലിനീകരണം കൂടിവരുന്ന സാഹചര്യത്തില്‍ മരങ്ങളെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചായിരുന്നു താരം ചിത്രം പോസ്റ്റ് ചെയ്തത്. തളിര്‍ത്തു നില്‍ക്കുന്ന മരത്തിന്റെ ആകൃതിയില്‍ സ്വന്തം മുഖമൊരുക്കിയാണ് മമ്മൂട്ടി പ്രൊഫൈല്‍ ചിത്രം മാറ്റിയത്.
 
അതോടൊപ്പം ‘മമ്മൂട്രീ’ എന്നെഴുതിയ മറ്റൊരു ചിത്രം അദ്ദേഹം കവര്‍ ചിത്രമാക്കുകയും ചെയ്തു. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നാല്‍പതിനായിരത്തിലധികം ലൈക്കാണ് പ്രൊഫൈല്‍ ചിത്രത്തിന് ഇതിനോടകം ലഭിച്ചിരിക്കുന്നത്. 944 ഷെയറും ലഭിച്ചു. 
Next Article