കുടുംബ വഴക്കിനെത്തുടർന്ന് ഭാര്യയെ തലയ്ക്കടിച്ച് കൊന്നതിന് ശേഷം മൃതദേഹം ലൈംഗികമായി ഉപയോഗിച്ച ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹി നിഹാൽ വിഹാറിൽ താമസിക്കുന്ന മോണിക്ക (23)യെയാണ് ഭർത്താവ് പ്രദീപ് ശർമ ( 25) കൊലപ്പെടുത്തിയത്.
രണ്ട് വർഷം മുമ്പായിരുന്നു ഇരുവരും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. ഉത്തർപ്രദേശിൽ നിന്നും ജോലി അന്വേഷിച്ചാണ് ഡൽഹിയിലെത്തിയത്. എന്നാൽ ഏറെ അന്വേഷിച്ചിട്ടും പ്രദീപിന് ജോലി കിട്ടിയില്ല. ഇതിനെ ചൊല്ലി ഇരുവരും വഴക്ക് പതിവായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
താമസിക്കുന്ന വീട്ടിൽ നിന്നും ഒഴിയണമെന്നാവശ്യപ്പെട്ട് വീട്ടുടമ എത്തിയതോടെയാണ് പ്രശ്നം വഷളായത്. ഇതിനെ ചോദ്യം ചെയ്ത മോണിക്കയെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു പ്രദീപ്. കൊലപാതകത്തിന് ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രദീപിനെ ശനിയാഴ്ചയാണ് പൊലീസ് പിടികൂടിയത്.
കൊലപാതകത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ- കല്ലുകൊണ്ട് ഭാര്യയുടെ തലയ്ക്ക് അടിച്ച് പരുക്കേൽപ്പിച്ച പ്രദീപ് തല നിരവധി തവണ ചുവരിൽ ഇടിക്കുകയും ശ്വാസം നിലയ്ക്കും വരെ ഇതു തുടർന്നു. പിന്നീട് മൃതദേഹം കുളിമുറിയിൽ കൊണ്ടു പോയി കുളിപ്പിച്ചു. പിന്നീട് മൃതദേഹം കട്ടിലിൽ എത്തിച്ച ശേഷം, മോണിക്കയുടെ ശരീരത്തെ ലൈംഗികമായി ഉപയോഗിക്കുകയും ചെയ്തു. ഒരു ദിവസം രാത്രി മുഴുവൻ മൃതദേഹത്തോടൊപ്പം കഴിഞ്ഞ ശേഷം പ്രദീപ് ഒളിവിൽ പോവുകയായിരുന്നു.