പരവൂര്‍ വെടിക്കെട്ട് ദുരന്തം: ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു; മരണം 112 ആയി

ചൊവ്വ, 12 ഏപ്രില്‍ 2016 (20:29 IST)
പരവൂര്‍ വെടിക്കെട്ട് ദുരന്തത്തേത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒരാള്‍കൂടി മരിച്ചു. കൊല്ലം സ്വദേശിയായ ശബരി(14) ആണ് മരിച്ചത്. ഇതോടെ പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 112 ആയി.
 
വെടിക്കെട്ട് ദുരന്തത്തിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ തീവ്ര വിഭാഗത്തിൽ ചികിത്സയിലായിരുന്ന കരാറുകാരന്‍ സുരേന്ദ്രൻ ഇന്ന് വൈകിട്ടോടെ മരിച്ചിരുന്നു. വെടിക്കെട്ടിൽ 90 ശതമാനവും പൊള്ളലേറ്റ സുരേന്ദ്രനെ അടിയന്തിര ശസ്ത്രകിയയ്ക്ക് വിധേയമാക്കിയിരുന്നു.
 

വെബ്ദുനിയ വായിക്കുക