പരപ്പനങ്ങാടിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിക്ക് കുത്തേറ്റു. പരപ്പനങ്ങാടി ബി ഇ എം എച്ച് എസ് എസിലെ സുറുക്കത്തി(15) നാണ് കുത്തേറ്റത്. സുറുക്കത്തിനെ തിരുരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയില്‍ നിന്നാണ് സുറുക്കത്തിന് കുത്തേറ്റത്. സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ അടിപിടി ഉണ്ടായിരുന്നു. ഇത് കണ്ട് സുറുക്കത്ത് ഇതില്‍ ഇടപെടുകയായിരുന്നു. അടിപിടി നടത്തുന്നവരെ പിടിച്ച് മാറ്റുന്നതിനിടെയാണ് സുറുക്കത്തിന് കുത്തേറ്റത്.
സംഭവത്തില്‍ പരപ്പനങ്ങാടി പൊലീസ് കേസ് എടുത്തു. സുറുക്കത്തിന്റെ പരുക്ക് ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു.