പത്തനാപുരത്ത് 16 കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ടാനച്ഛന്‍ അടക്കം നാല് പേര്‍ അറസ്റ്റില്‍. രണ്ടാനച്ഛന്‍ ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരേ പൊലീസ് കേസെടുത്തു. മാതാപിതാക്കള്‍ മരിച്ചശേഷം പത്തനാപുരത്തെ ഒരു ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സംരക്ഷണയിലായിരുന്ന പുന്നല സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ രണ്ടാനച്ഛനും രണ്ടാനമ്മയുമുള്‍പ്പെടെ നാലു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെ: പെണ്‍കുട്ടിയുടെ അച്ഛന്‍ നേരത്തെ മരിച്ചതോടെ അമ്മ മറ്റൊരാളെ വിവാഹം ചെയ്തു. രണ്ട് വര്‍ഷം മുമ്പ് അമ്മയും മരണപ്പെട്ടു. രണ്ടാനച്ഛന്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതോടെ പെണ്‍കുട്ടി പത്തനാപുരത്തെ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സംരക്ഷണയിലായി. ഇവിടത്തെ ജീവനക്കാരന്‍ സിനിമ കാണിക്കാനെന്ന വ്യാജേന പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു.
തുടര്‍ന്ന് പെണ്‍കുട്ടി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ അഗതി മന്ദിരത്തില്‍നിന്ന് രണ്ടാനച്ഛനും ഭാര്യയ്ക്കും ഒപ്പമായി താമസം. അവിടെ വച്ചാണ് രണ്ടാനച്ഛന്റെ പീഡനത്തിനിരയായത്. സംഭവം രണ്ടാനമ്മയോട് വെളിപ്പെടുത്തിയെങ്കിലും അവര്‍ പെണ്‍കുട്ടിയെ സഹായിക്കാന്‍ തയ്യാറാകാതെ ബന്ധുക്കളും സുഹൃത്തുക്കളുമായ മറ്റ് ചിലര്‍ക്ക് പെണ്‍കുട്ടിയെ കാഴ്ചവെച്ചു. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍
പൊലീസ് അന്വേഷിക്കുന്ന ഒരാള്‍ വിദേശത്താണ്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഏതാനും പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരുന്നു.