പണം തട്ടിപ്പ്: ഫിറോസിന്റെ ജാമ്യാപേക്ഷ തള്ളി

Webdunia
ബുധന്‍, 21 ഓഗസ്റ്റ് 2013 (17:08 IST)
PRO
PRO
പിആര്‍ഡി മുന്‍ ഡയറക്ടര്‍ എ ഫിറോസിന്റെ ജാമ്യാപേക്ഷ തള്ളി. എഡിബിയുടെ ദക്ഷിണേന്ത്യന്‍ മേധാവികളാണെന്ന് പറഞ്ഞ് തിരുവനന്തപുരം സ്വദേശിയില്‍ നിന്നും 40 ലക്ഷം രൂപ തള്ളിയ കേസിലാണ് കോടതി ജാമ്യാപേക്ഷ പരിഗണിച്ചത്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

ഫിറോസിന് സോളാര്‍ തട്ടിപ്പിലും പങ്കുള്ളതായി അന്വേഷണസംഘം സംശയിക്കുന്നതായി കോടതി അറിയിച്ചിരുന്നു. ബിജു രാധാകൃഷ്ണനും സരിത നായരുമായി ചേര്‍ന്ന് സലീംകബീര്‍ എന്ന വ്യക്തിയില്‍ നിന്നും 40ലക്ഷം തട്ടിയെന്നാണ് കേസ്.