നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫയാസിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 28ലേക്ക് മാറ്റി. പ്രോസിക്യൂഷന്‍ കുറ്റസമ്മത മൊഴി ഹാജാരാക്കാത്തതിനെ തുടര്‍ന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് 28ലേക്ക് മാറ്റിയത്.
മറ്റു പ്രതികളായ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ ഇന്ന് എഫ്‌ഐആര്‍ സമര്‍പ്പിക്കും. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി. മാധവന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ സുനില്‍കുമാര്‍, സോണി എന്നീ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഏഴ് പേരാണ് പ്രതിപട്ടികയില്‍ ഉള്ളത്.
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ദുബായിയില്‍ നിന്നും വന്ന രണ്ട് സ്ത്രീകളില്‍ നിന്നും ആറ് കോടി വിലമതിക്കുന്ന 20 കിലോ സ്വര്‍ണം കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തതോടെയാണ് ഫൈസ് ഉള്‍പ്പെടെയുള്ള വന്‍ സ്വര്‍ണ്ണക്കടത്ത് മാഫിയയെക്കുറിച്ചുള്ള വിവരം പുറത്തുവരുന്നത്.
പിടിയിലായ സ്ത്രീകള്‍ നല്‍കിയ വിവരം അനുസരിച്ചാണ് ഫൈസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കൊടുവള്ളി സ്വദേശി തങ്ങള്‍ റഹിമാണ് മുഖ്യ കണ്ണിയെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.