നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത്: ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ അന്വേഷണം

Webdunia
വെള്ളി, 27 സെപ്‌റ്റംബര്‍ 2013 (12:20 IST)
PRO
PRO
നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ അന്വേഷണം. ഫയിസുമായി അടുത്ത ബന്ധമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് അന്വേഷണം. മുന്‍ എസ്പി: ടി വിക്രം, ഡിആര്‍ഐ ഉദ്യോഗസ്ഥന്‍ ജോണ്‍ ജോസഫ് എന്നിവര്‍ക്കെതിരെയാണ് സിബിഐ അന്വേഷണം. ഫൈസിനെ പരിചയമുണ്ടെന്ന് മുന്‍ സിബിഐ എസ്പി: പി വിക്രം പറഞ്ഞിരുന്നു. വടകര എഎസ്പിയായിരുന്നപ്പോഴാണ് ഫൈസിനെ പരിചയമെന്നും എന്നാല്‍ വഴിവിട്ട് യാതൊരു സഹായവും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പലതവണ ഫയിസ് കാണാന്‍ വന്നിട്ടുണ്ട്.

2004 നുശേഷം ഫൈസുമായി യാതൊരു ബന്ധവുമില്ല. ഡിആര്‍ഐ ഉദ്യോഗസ്ഥന്‍ ജോണ്‍ ജോസഫിനെ പരിചയപ്പെടുത്തിട്ടില്ലെന്നും വിക്രം പറഞ്ഞു. ഇപ്പോള്‍ ഹൈദ്രാബാദ് സിഐഎസ്എഫ് എസ്പിയാണ് പി വിക്രം. നേരത്തെ ഡിആര്‍ഐ ഉദ്യോഗസ്ഥന്‍ ജോണ്‍ ജോസഫ്, പി വിക്രമാണ് ഫൈസിനെ പരിചയപ്പെടുത്തിയതെന്ന് പറഞ്ഞിരുന്നു. പി വിക്രം പറഞ്ഞിട്ടാണ് ഫൈസിനെ മാധവന് പരിചയപ്പെടുത്തിയതെന്നും ജോണ്‍ ജോസഫ് വെളിപ്പെടുത്തിയിരുന്നു. അതിന് പിന്നാലെയാണ് അത് നിക്ഷേധിച്ച് പി വിക്രം രംഗത്തെത്തിയത്.

സ്വര്‍ണ്ണക്കടത്ത് കേസില്‍ ഫൈസിന്റെ സഹായികളായിരുന്ന മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ ഒരാളാണ് ഡെപ്യൂട്ടി കമ്മീഷണര്‍ സി മാധവന്‍. മാധവന്‍ ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഡെപ്യൂട്ടി കമ്മീഷണര്‍ സി. മാധവന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ സുനില്‍കുമാര്‍, സോണി എന്നിവരാണ് പ്രതിപട്ടികയില്‍ ഉള്ള ഉദ്യോഗസ്ഥര്‍. ഡെപ്യൂട്ടി കമ്മീഷണര്‍ സി. മാധവനാണ് ഒന്നാം പ്രതി. അഴിമതി, വഞ്ചന എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകളില്‍ സിബിഐ റെയ്ഡ് നടത്തുകയും ചെയ്തു.