നീ തകര്‍ക്കെടീ, ആരില്ലെങ്കിലും നിനക്ക് ബാപ്പയുണ്ടാകും, കൂടെ നേരുള്ള കുറെ സഖാക്കളും; വൈറലാകുന്ന ഫേസ്ബുക്ക് പോസ്റ്റ്

Webdunia
ബുധന്‍, 5 ജൂലൈ 2017 (13:48 IST)
പര്‍ദ്ദ ധരിച്ച് ചെഗുവേരയുടെ ചിത്രമുള്ള കൊടിയുമായി നില്‍ക്കുന്ന പെണ്‍കുട്ടിയെ ചിത്രം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. പെണ്‍കുട്ടിയെ പ്രശംസിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്ത് എത്തി. എസ്എഫ്‌ഐയെപ്പോലെയൊരു പുരോഗമന പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തി ഇത്തരത്തില്‍ മതാചാരപ്രകാരമുള്ള വസ്ത്രം ധരിക്കുന്നതിനെ ചിലര്‍ വിമര്‍ശിച്ചു. 
 
എന്നാല്‍ , ഇപ്പോഴിതാ ഇക്കാര്യത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ വിശദീകരണം ഫെയ്‌സ്ബുക്കില്‍ വൈറലാവുകയാണ്. 
 
വൈറലാകുന്ന ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
 
എന്‍റെ മോള്‍ , വിപ്ലവ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്‍റെ കായംകുളം ഏരിയാ കമ്മിറ്റി അംഗം. എം എസ് എം കോളേജ് വിദ്യാര്‍ഥിനി. അമീറാ അല്‍ അഫീഫാ ഖാന്‍. തന്‍റെ വേഷത്തെ വിമര്‍ശിക്കുന്നവരോട് അവള്‍ക്ക് പറയാനുള്ളത്, " വീണ്ടും വീണ്ടും പറയുന്നു ... എന്റെ ശരീരം... എന്റെ ഇഷ്ടം ....എന്റെ സ്വാതന്ത്ര്യം .... ഇഷ്ട വസ്ത്രം ധരിക്കുവാന്‍ നിങ്ങളില്‍ ആരുടേയും സമ്മതം വേണമെന്നെനിക്കിന്നേവരെ തോന്നിയിട്ടുമില്ല. ആര്‍ക്കൊക്കെയോ എവിടൊക്കെയോ കൊള്ളുന്നു എന്നറിഞ്ഞതില്‍ സന്തോഷം.
 
എന്റെ പ്രസ്ഥാനത്തിന്റെ കൊടിപിടിക്കുവാന്‍. മുഷ്ടിചുരുട്ടി കൈകള്‍ വാനിലുയര്‍ത്തി മുദ്രാവാക്യം വിളിക്കുവാന്‍. എന്നും ഞാന്‍ മുന്നില്‍ തന്നെയുണ്ടാവും. ഇഷ്ട വസ്ത്രം ധരിച്ചു കൊണ്ടു തന്നെ. പ്രിയപ്പെട്ടവരുടെ സ്നേഹത്തിനും പിന്തുണകള്‍ക്കും നന്ദി. ഇഷ്ടം. വിമര്‍ശകരേ നിങ്ങള്‍ക്കു സ്വാഗതം. വിമര്‍ശനങ്ങള്‍ എന്നുമെനിക്ക് പ്രചോദനമായിട്ടേയുള്ളൂ.
 
ബാപ്പീടെ പൊന്നുമോളെ, ആയിരം അഭിവാദ്യങ്ങള്‍. നീ തകര്‍ക്കടീ. ആരില്ലെങ്കിലും നിനക്ക് ബാപ്പിയുണ്ട് മോളെ പിന്നെ , എന്നെയും നിന്നെയും അറിയുന്ന. നമ്മുടെ മുദ്രാവാക്യങ്ങളിലെ ചൂട് അറിയുന്ന , ചൂരറിയുന്ന , പച്ച മണ്ണില്‍ കാലു കുത്തി , വിപ്ലവം പറയുന്ന ' നേരുള്ള കുറെ സഖാക്കളും ' ഉണ്ടാവും. ലാല്‍സലാം .
Next Article