നിസാമിന്റെ ഭാര്യ അമലിന്റെ മൊഴി രേഖപ്പെടുത്തി

ഞായര്‍, 15 മാര്‍ച്ച് 2015 (15:44 IST)
ചന്ദ്രബോസ് വധക്കേസുമായി ബന്ധപ്പെട്ട് വിവാദവ്യവസായി മുഹമ്മദ് നിസാമിന്റെ ഭാര്യ അമലിന്റെ മൊഴി രേഖപ്പെടുത്തി. ഐ പി സി 164ആം ചട്ടപ്രകാരം തൃശൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്റെ മുമ്പാകെയാണ് മൊഴി രേഖപ്പെടുത്തിയത്. 
 
വിചാരണവേളയില്‍ മൊഴിമാറ്റുന്നത് തടയുന്നതിന്റെ ഭാഗമായാണ് പൊലീസിന്റെ നടപടി. കൊലപാതകവുമായി ബന്ധപ്പെട്ട് അമലിനെ പൊലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു.
 
തൃശൂരിലെ ശോഭ സിറ്റി ഫ്ലാറ്റിന് മുന്നിലെ കാര്‍ പാര്‍ക്കിംഗ് ഏരിയയില്‍ വെച്ചു സുരക്ഷ ജീവനക്കാരന്‍ ചന്ദ്രബോസിനെ നിസാം മര്‍ദ്ദിക്കുന്നത് കണ്ടതായും ആക്രമണത്തില്‍ തനിക്ക് പങ്കില്ലെന്നുമാണ് അമല്‍ മൊഴി നല്‍കിയത്. സംഭവസമയത്ത് ഫ്ളാറ്റിലായിരുന്ന തന്നെ ഭര്‍ത്താവ് വിളിച്ചു വരുത്തുകയായിരുന്നു. ആക്രമണ സമയത്ത് തോക്ക് ഉപയോഗിച്ചിരുന്നില്ലെന്നും അമല്‍ പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക