നിയമസഭ ഇനി ആരംഭിക്കുന്നത് മലയാളത്തില്‍!

Webdunia
ശനി, 8 ജൂണ്‍ 2013 (10:22 IST)
PRO
PRO
നിയമസഭ ഇനി മുതല്‍ ആരംഭിക്കുന്നത് മലയാളത്തില്‍. സ്പീക്കറുടെ വരവ് അറിയിക്കുന്ന ഓണറബിള്‍ മെംബേഴ്‌സ്, ദ ഓണറബിള്‍ സ്പീക്കര്‍; എന്ന അറിയിപ്പ് ബഹുമാന്യ സാമാജികരേ; ബഹുമാനപ്പെട്ട സ്പീക്കര്‍; എന്നായിരിക്കും വിളിച്ചു പറയുക. മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി കിട്ടിയ സാഹചര്യത്തിലാണ് പുതിയ മാറ്റം.

സ്പീക്കര്‍ ജി കാര്‍ത്തികേയനാണ് ഇക്കാര്യം അറിയിച്ചത്. തിങ്കളാഴ്ച ബഡ്ജറ്റ് സമ്മേളനം ആരംഭിക്കുമ്പോള്‍ മുതല്‍ ഇത് സാദ്ധ്യമാവുന്ന രീതിയില്‍ ഉത്തരവുകളെല്ലാം മലയാളത്തിലായിരിക്കും പുറപ്പെടുവിക്കുകയെന്നും നിയമസഭാ സ്പീക്കര്‍ വ്യക്തമാക്കി. ടിഎം വര്‍ഗീസ് സ്പീക്കറായിരിക്കുന്ന കാലത്താണ് സ്പീക്കറുടെ വരവ് അറിയിക്കുന്ന പതിവ് തുടങ്ങിയത്.