നിയമസഭ തിരഞ്ഞെടുപ്പില്‍ എം വി നികേഷ് കുമാറിനെ മത്സരിപ്പിക്കേണ്ടതില്ലെന്ന് സി പി എം തീരുമാനം. നികേഷ് കുമാറിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരുന്ന അഴിക്കോട് മണ്ഡലത്തിലെ പ്രാദേശിക പ്രവര്‍ത്തകരിലടക്കം പ്രതിഷേധം ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് തീരുമാനത്തില്‍ നിന്നും സി പി എം പിന്മാറിയത്. എം വി രാഘവന്റെ മകന് പാര്‍ട്ടി സീറ്റ് കൊടുക്കരുതെന്ന് ആവശ്യപ്പെട്ട് മണ്ഡലത്തില്‍ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു.
സി പി എമ്മിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് നികേഷിനെ അഴിക്കോട് മണ്ഡലത്തില്‍ പരിഗണിച്ചിരുന്നത്. എന്നാല്‍ ചാനലുമായി ബന്ധപ്പെട്ടും നികേഷിനെതിരെ ആരോപണം ഉയര്‍ന്നതോടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്‍പ് പ്രശ്നം പരിഹരിക്കാനായി ഇടനില ചര്‍ച്ചകള്‍ നടത്തി. എന്നാല്‍ ഈ ചര്‍ച്ചയും പരാജയപ്പെട്ടതോടെയാണ് മത്സരിപ്പിക്കേണ്ടെന്ന് പാര്‍ട്ടി തീരുമാനിച്ചത്.