നാലു ചുവരുകൾക്കുള്ളിൽ പറഞ്ഞു തീർക്കേണ്ട പ്രശ്നമായിരുന്നു അത്: മം‌മ്‌ത

Webdunia
ബുധന്‍, 12 ജൂലൈ 2017 (15:58 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികരണവുമായി നടിയും ഗായികയുമായ മം‌മ്‌ത മോഹന്‍ദാസ് രംഗത്ത്. നടിയുടെ കേസ് നാലു ചുവരുകള്‍ക്കുള്‍ലില്‍ പറഞ്ഞു തീര്‍ക്കാവുന്ന പ്രശ്നമാണ് നാടിനെ മൊത്തം ഞെട്ടിച്ച വലിയ സംഭവമാക്കി ആക്രമണത്തില്‍ കലാശിച്ചതെന്ന് മം‌മ്‌ത ചൂണ്ടിക്കാട്ടി. നടിയുടെ കേസുമായി ബന്ധപ്പെട്ട്  മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു മം‌മ്ത.
 
നടിയുടെ സംഭവം സിനിമാ മേഖലയ്ക്കാകെ നാണക്കേടുണ്ടാക്കിയെന്നും ഈ പ്രശനം വളരെ ദോഷകരമായി സിനിമാ മേഖലയെ ബാധിക്കുമെന്നും മം‌മ്‌ത അഭിപ്രായപ്പെട്ടു. ‘വിമൻ ഇൻ സിനിമ കലക്ടീവ്’ എന്ന സംഘടന ആരംഭിച്ചത് അങ്ങനെയൊരു സംവിധാനം ആവശ്യമാണെന്ന് തോന്നിയവരാണെന്നും താൻ അതിന്റെ ഭാഗമല്ലെന്നും മംമ്ത അറിയിച്ചു. നടിയുടെ കേസുമായി ബന്ധപ്പെട്ട് നിരവധി പ്രതികരണങ്ങള്‍ വരുന്നുണ്ട്.
Next Article