നാട്ടില്‍ തിരിച്ചെത്തിയ അമേരിക്കന്‍ മലയാളിയെയും മകനെയും കാണാനില്ല; ഗോഡൌണില്‍ മനുഷ്യ മാംസം കത്തിച്ച നിലയില്‍ കണ്ടെത്തി

ശനി, 28 മെയ് 2016 (16:11 IST)
ദിവസങ്ങള്‍ക്ക് മുന്‍പ് അമേരിക്കയില്‍ നിന്ന് നാട്ടിലേക്ക് വന്ന മലയാളിയെയും മകനെയും ദുരൂഹ സാഹചര്യത്തില്‍ കാണാതായി. ചെങ്ങന്നൂര്‍ മംഗലത്ത് ഉഴത്തില്‍ ജോയി വി ജോണ്‍ (68), മകന്‍ ഷെറിന്‍ ജോണ്‍ (36) എന്നിവരെയാണ് കാണാതായത്.
 
അതേസമയം, ഇവരെ കാണാനില്ലെന്ന പരാതിയേത്തുടര്‍ന്ന് ജോണിന്റെ ഉടമസ്ഥതയിലുള്ള ചെങ്ങന്നൂര്‍ മാര്‍ക്കറ്റ് റോഡിലുള്ള ഗോഡൗണില്‍ നിന്നും കത്തിച്ച നിലയിലുള്ള മനുഷ്യ മാംസം കണ്ടെത്തി.  ഇതിന് പുറമെ രക്തക്കറ പുരണ്ട ചെരുപ്പും പോലീസ് കണ്ടെത്തി.
 
കഴിഞ്ഞ ദിവസം അമേരിക്കയിലുള്ള മാതാവിനെ ഫോണില്‍ വിളിച്ച് അബദ്ധം പറ്റിയെന്ന് മകന്‍ ഷെറിന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ കൂടുതല്‍ ഒന്നും ഷെറിന്‍ പറഞ്ഞിരുന്നില്ല. ബന്ധുക്കളുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക