സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ മരണത്തോടെ തനിക്ക് നഷ്‌ടമായത് ജ്യേഷ്‌ഠസഹോദരനെയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വ്യക്തിപരമായും രാഷ്‌ട്രീയപരമായും തനിക്ക് ഒരു അഭയമായിരുന്നു കാര്‍ത്തികേയന്‍. അതാണ് നഷ്‌ടമായത്. രാഷ്‌ട്രീയപരമായ പല തീരുമാനങ്ങളും തങ്ങള്‍ ആലോചിച്ചായിരുന്നു കൈക്കൊണ്ടിരുന്നത്.