നടി പ്രിയങ്കയുടെ മരണത്തില്‍ റഹീമിനൊപ്പം ഫയിസിനും പങ്കെന്ന് മാതാവ് ജയലക്ഷ്മി. പ്രിയങ്കയുടെ മരണം ആത്മഹത്യയല്ല, കൊലപാതകമാണ്. മകളെ റഹീമും ഫയിസും അടങ്ങുന്ന സംഘം പീഡിപ്പിച്ചു കൊന്നതാണ്. പ്രിയങ്കയുടെ പിറന്നാളിന് റഹീമിനൊപ്പം പൊലീസ് ഉദ്യോഗസ്ഥരും ആഘോഷത്തില്‍ പങ്കെടുത്തു. പ്രേമചന്ദ്രന് എന്നു പേരുള്ള പൊലീസ് കമ്മീഷണറും വീട്ടിലെത്തിയെന്ന് പ്രിയങ്കയുടെ മാതാവ് ജയലക്ഷ്മി വ്യക്തമാക്കി.
മകളെ വിദേശത്തേക്ക് കടത്താന്‍ സംഘം ശ്രമിച്ചതായും ജയലക്ഷ്മി വെളിപ്പെടുത്തി. പണവും വിലയേറിയ ഉപഹാരങ്ങളും നല്കി മകളെ മയക്കിയെടുക്കുകയായിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ ഫയിസിന് ഇതു കൂടാതെ മനുഷ്യക്കടത്തുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. ഇത് ശരിവെയ്ക്കുന്നതാണ് ഇപ്പോഴത്തെ വെളിപ്പെടുത്തല്‍.