നടി നനഞ്ഞയിടം കുഴിക്കുകയാണ്, ഷൂട്ടിങ് പൂര്‍ത്തിയാക്കാതെ പോയതിനാലാണ് പ്രതിഫലം നല്‍കാതിരുന്നത്; മകനെതിരായുള്ള പരാതിയില്‍ പ്രതികരണവുമായി ലാല്‍

ചൊവ്വ, 25 ജൂലൈ 2017 (11:03 IST)
യുവനടിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ സംവിധായകനും ലാലിന്റെ മകനുമായ ജീന്‍ പോള്‍ ലാല്‍, യുവ നടൻ ശ്രീനാഥ് ഭാസി എന്നിവരടക്കം നാലുപേര്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ വിശദീകരണവുമായി സംവിധായകൻ ലാൽ. നനഞ്ഞയിടം കുഴിക്കുകയാണ് പരാതിക്കാരി ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് ലാൽ മാധ്യമങ്ങളോടു പറഞ്ഞു.
   
അനാവശ്യ പരാതിയാണ് നടി നല്‍കിയിരിക്കുന്നത്. സിനിമ കഴിഞ്ഞ് ഇത്രയുംകാലം കഴിഞ്ഞ ശേഷം പരാതി നൽകിയതിനുള്ള കാരണമെന്താണെന്ന് ആ നടിയോടു ചോദിക്കണം. ഷൂട്ടിങ് പൂർത്തിയാക്കാതെ പോയ നടിയാണ് ഇവർ. ഒരു സീനില്‍ മാത്രമാണ് അവര്‍ക്ക് അഭിനയിക്കേണ്ടത്. അന്‍പതിനായിരം രൂപയാണ് പ്രതിഫലം പറഞ്ഞിരുന്നു. എന്നാല്‍ പത്ത് ലക്ഷം വേണമെന്നായിരുന്നു നടി പറഞ്ഞതെന്നും ലാല്‍ പറയുന്നു.
 

വെബ്ദുനിയ വായിക്കുക