കേരളത്തില്‍ നടക്കുന്ന മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസിനു മുന്നോടിയായുള്ള റണ്‍ കേരള റണ്ണിന് ഉജ്ജ്വലതുടക്കം. തിരുവനന്തപുരത്ത് ഗവര്‍ണര്‍ പി സദാശിവവും കൊച്ചിയില്‍ മോഹന്‍ ലാലും കോട്ടയത്ത് നടന്‍ ദിലീപും ഫ്ലാഗ് ഓഫ് ചെയ്തു. സച്ചിന്‍ തെണ്ടുല്‍ക്കര്‍ ആയിരുന്നു തലസ്ഥാന നഗരിയില്‍ റണ്‍ കേരള റണ്ണിന്റെ മുഖ്യ ആകര്‍ഷണം.
ദേശീയഗാനം, ദേശീയ ഗെയിംസിന്റെ തീംസോങ്, പ്രതിജ്ഞ എന്നിവയ്ക്ക് ശേഷമായിരുന്നു ഫ്ലാഗ് ഓഫ്. സുരക്ഷാ കാരണങ്ങളാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ സെക്രട്ടേറിയറ്റിന്റെ നോര്‍ത്ത് ഗേറ്റ് വരെ ആയിരിക്കും ഓടുക. മറ്റുള്ളവര്‍ സെന്‍ട്രല്‍ സ്റ്റേഡിയം വരെ നീളുന്ന കൂട്ടയോട്ടത്തില്‍ പങ്കെടുക്കും.