2012ല്‍ സിനിമാവേദിയില്‍ മാത്രം ചര്‍ച്ചയായി മാറിയ സംഭവമായിരുന്നു അത്. ഇത് അറിഞ്ഞത് കൊണ്ടാണ് ദിലീപ് തന്റെ ക്വട്ടേഷന്‍ പള്‍സര്‍ സുനിയെ തന്നെ ഏല്‍പ്പിച്ചത്. ദിലീപുമായുള്ള ഇടപാട് രഹസ്യമാകാണമെന്നും ടീമില്‍ നേരത്തേ പരിചയമുള്ള മിടുക്കന്മാര് തന്നെ വേണമെന്നും ദിലീപ് സുനിക്ക് നിര്‍ദേശം നല്കിയിരുന്നതായിട്ടാണ് പൊലീസ് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ക്വട്ടേഷന്‍ കൊടുത്തപ്പോള്‍ രണ്ടു പേരും മാത്രമേ ഇക്കാര്യം അറിയാവൂ എന്നും ഇതിന് പിന്നില്‍ താനാണെന്ന് ആരും അറിയാന്‍ ഇട വരരുതെന്നും താരം പറഞ്ഞിരുന്നു. അതുപോലെ തന്നെ പണമിടപാട് നേരിട്ടായിരിക്കും. നേരിട്ട് തന്നെ ഫോണ്‍ വിളിക്കരുതെന്നും താരം സുനിയോട് പറഞ്ഞിരുന്നു. അതുകൊണ്ടാണ് സുനില്‍ നേരിട്ട് ദിലീപിനെ വിളിക്കാതിരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സംഭവം പാളിപോയാല്‍ എല്ലാവര്ക്കും പണികിട്ടുമെന്നും താരം സുനിലിനോട് പറഞ്ഞതായും പൊലീസ് മൊഴി എടുത്തിട്ടുണ്ട്.