ഈ വര്‍ഷത്തെ ധീരതയ്ക്കുള്ള ദേശീയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. രണ്ട് മലയാളി കുട്ടികളടക്കം 20 പേര്‍ക്കാണ് അവാര്‍ഡ്. കേരളത്തില്‍ നിന്ന് കെ ജി ദിനു, എ മഞ്ജുഷ എന്നിവരാണ് അവര്‍ഡിനര്‍ഹരായവര്‍.
2008 മെയ്‌മാസത്തില്‍ ഒരു റിസര്‍വൊയറില്‍നിന്ന് ഒരു കുടുംബത്തിലെ നാലുപേരെ രക്ഷപെടുത്തിയതിനാണ് 14 കാരിയായ ദിനുവിന് അവാര്‍ഡ് ലഭിച്ചത്. പാലക്കാട് മൂലങ്കോട് സ്വദേശി കെ ഗംഗാധരന്റെ മകളാണ് ദിനു.
ചാലിയാര്‍ പുഴയില്‍നിന്ന് ഒരു കുട്ടിയെ രക്ഷപെടുത്തിയതിയതാണ് മഞ്ജുഷയെ അവാര്‍ഡിനര്‍ഹയാക്കിയത്. മലപ്പുറം ജില്ലയിലെ ഭൂതാന്‍ കോളനി സ്വദേശി എ ഉണ്ണികൃഷ്‌ണന്‍റെ മകളാണ് മഞ്‌ജുഷ.
ഡല്‍ഹി സ്‌ഫോടന പരമ്പര നടത്തിയ തീവ്രവാദികളെക്കുറിച്ച് പോലീസിന് നിര്‍ണ്ണായക വിവരങ്ങള്‍ നല്‍കിയ 12 വയസുകാരനായ രാഹുലിനും ധീരതയ്‌ക്കുളള അവാര്‍ഡ് ലഭിക്കും. ഡല്‍ഹിയില്‍ ബലൂണ്‍ കച്ചവടം ചെയ്യുന്ന കുട്ടിയാണ് രാഹുല്‍.
12 പെണ്‍കുട്ടികളും എട്ടു ആണ്‍കുട്ടികളും അടക്കം 20 പേരെയാണ് അവാര്‍ഡിന് തിരഞ്ഞെടുത്തത്. ഒരു കുട്ടിയ്‌ക്ക് മരണാനന്തര ബഹുമതിയായി അവാര്‍ഡ് നല്‍കും. റിപ്പബ്ലിക്ക് ദിനത്തില്‍ അവാര്‍ഡുകള്‍ പ്രധാനമന്ത്രി വിതരണം ചെയ്യും. റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാന്‍ കുട്ടികള്‍ക്ക് അവസരവും ലഭിക്കും. ഇവര്‍ക്ക് വിദ്യാഭ്യാസത്തിന് ആനുകൂല്യങ്ങള്‍ നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.