തെറ്റയില്‍ ഉടന്‍ രാജിവയ്ക്കേണ്ടെന്ന് പിണറായി വിജയന്‍
വെള്ളി, 28 ജൂണ്‍ 2013 (22:19 IST)
PRO
PRO
തെറ്റയിലിന്റെ രാജിയില്‍ സിപിഐയും സിപിഎമ്മും രണ്ടു തട്ടില്‍. ജോസ് തെറ്റയില്‍ ഉടന്‍ രാജിവയ്ക്കെണ്ടെന്ന് പിണറായി വിജയന്‍ ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസിനെ അറിയിച്ചു. എന്നാല്‍ തെറ്റയില്‍ രാജിവയ്ക്കണമെന്ന് സി പി ഐ നേതൃത്വം നേരത്തേ ആവശ്യപ്പെട്ടിരുന്നു.
തെറ്റയില്‍ രാജിവയ്ക്കണമെന്ന ഉറച്ച നിലപാടുകളാണ് സിപിഐയ്ക്കുള്ളത്. ഇന്ന് ചേര്‍ന്ന സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവിന്റെ തീരുമാനവും തെറ്റയില്‍ രാജിവയ്ക്കണമെന്നു തന്നെയാണ്. മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസറുടെ നിയമനത്തെക്കുറിച്ചുള്ള പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ ആരോപണത്തെയും സിപിഐ പിന്തുണച്ചു.
ലൈംഗികാരോപണ കേസില്‍ ഉള്‍പ്പെട്ട ജോസ് തെറ്റയില്‍ എംഎല്‍എ രാജിവയ്ക്കേണ്ടേന്ന് ഇടതുമുന്നണി തീരുമാനിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞിരുന്നു. മുന്നണിയില്‍ ചിലര്‍ അഭിപ്രായം പറഞ്ഞുവെങ്കിലും ഒടുവില്‍ തീരുമാനം ജനതാദളിന് വിടുകയായിരുന്നു.
ജോസ് തെറ്റയില്‍ രണ്ടോ മൂന്ന് ദിവസത്തിനുള്ളില്‍ രാജിവയ്ക്കുമെന്നാണ് തന്റെ പ്രതീക്ഷ. തെറ്റയില്‍ ശരിയായ നിലപാട് എടുക്കുമെന്നാണ് കരുതുന്നത്. മൂന്നു ദിവസത്തിനപ്പുറം തീരുമാനം നീണ്ടു പോകില്ലെന്നും വിഎസ് പറഞ്ഞു. തെറ്റയിലിന്റെ രാജിക്കാര്യത്തില്‍ എല്‍ഡിഎഫില്‍ കണിശമായും വ്യത്യസ്ത അഭിപ്രായം ഉണ്ട്. നീലലോഹിതദാസന്‍ നാടാരുടെ കാര്യത്തില്‍ ഇത് നേരത്തെ തെളിഞ്ഞതാണെന്നും വിഎസ് പറഞ്ഞു.