തൃപ്പൂണിത്തുറയില്‍ സി പി എമ്മിന്റെ എം സ്വരാജും സിറ്റിങ്ങ് എം എല്‍ എ കെ ബാബുവും ഒപ്പത്തിനൊപ്പം. ആദ്യം മുതല്‍ മികച്ച ലീഡ് നിലനിര്‍ത്തിയ കെ ബാബു അവസാന ഘട്ടമായതോടെ പിന്നിലേക്ക് പോവുകയായിരുന്നു. എന്നാല്‍ നിലവില്‍ ശക്തമായ മത്സരമാണ് മണ്ഡലത്തില്‍ നടക്കുന്നത്.
വട്ടിയൂര്‍ക്കാവ് കോണ്‍ഗ്രസിന്റെ കെ മുരളീധരന് മുന്നില്‍. ബി ജെ പി സ്ഥാനാര്‍ത്ഥിയായി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും സി പി എം സ്ഥാനാര്‍ത്ഥിയായി ടി എന്‍ സീമയുമാണ് മത്സരിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്ത് വരുമ്പോള്‍ ബി ജെ പി ഏറ്റവും കൂടുതല്‍ പ്രതീക്ഷവച്ചുപുലര്‍ത്തുന്ന നേമം മണ്ഡലത്തില്‍ ഓ രാജഗോപാല്‍ മുന്നില്‍.