തീവ്രവാദത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് ഗവര്‍ണര്‍ ആര് എസ് ഗവായി. തിരുവനന്തപുരം ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തില്‍ പതാക ഉയര്‍ത്തി റിപ്പബ്ലിക്ദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. സായുധസേനകളുടെ അഭിവാദ്യവും ഗവര്‍ണര്‍ സ്വീകരിച്ചു.
സസ്ഥാനത്തിന്റെ വികസനപ്രവര്‍ത്തനങ്ങളെ തീവ്രവാദം തകര്‍ക്കുന്നതിനെതിരെ നിതാന്തജാഗ്രത പാലിക്കണം. തീവ്രവാദ വേരുകള്‍ സംസ്ഥാനത്ത് കണ്ടെത്തിയത് ഗൌരവമായി കാണണമെന്നും റിപ്പബ്ലിക് ദിന സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞം, വല്ലാര്‍പാടം പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ ശക്തമായി തടയണമെന്നും അദ്ദേഹം സന്ദേശത്തില്‍ ആവശ്യപ്പെട്ടു.
ഉന്നത വിദ്യാഭ്യാസ രംഗത്തെ ഉടച്ചുവാര്‍ത്ത് ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ സംസ്ഥാനത്തിന് കഴിയണം. സാധാരണക്കാരന്റെ കുടുംബ ബജറ്റിനെ താളം തെറ്റിക്കുന്ന വിധത്തിലാണ് വിലക്കയറ്റം. സംസ്ഥാന സര്‍ക്കാര്‍ വിലക്കയറ്റത്തെ നേരിടാന്‍ നടത്തുന്ന ഇടപെടലുകള്‍ അഭിനന്ദനാര്‍ഹമാണ്.
തിരുവനന്തപുരം ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി വി എസ് അച്യുതാന്ദനടക്കമുള്ളവര് സന്നിഹിതരായിരുന്നു.