'തീര്‍ത്ഥാടകരുടെ സുരക്ഷയ്ക്ക് സ്ഥിരം സംവിധാനം'

വെള്ളി, 21 ജനുവരി 2011 (12:10 IST)
PRO
തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. നിലയ്ക്കലില്‍ ബേസ് ക്യാമ്പ് തുറന്ന് തീര്‍ത്ഥാടകരുടെ എണ്ണം നിയന്ത്രിക്കും. സന്നിധാനത്തിന് പിറകില്‍ ഓവര്‍ബ്രിഡ്ജ് പണിയും. ശബരിമല പുല്ലുമേട് ദുരന്തത്തില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചിരിക്കുന്നത്.

കൂടാതെ ഹൈ പവര്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പിലാക്കും. ക്രൈം ബ്രാഞ്ച് അന്വേഷണത്തിലൂടെ അപകടകാരണം വ്യക്തമാകുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

മകരവിളക്കിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തണമെന്ന് വ്യാഴാഴ്ച്ച ഹൈക്കോടതി ദേവസ്വം ബോര്‍ഡിനോനോട് ആവശ്യപ്പെട്ടിരുന്നു. മകരവിളക്കും മകരജ്യോതിയും തമ്മിലുള്ള വ്യത്യാസമെന്തെന്ന്‌ വിശദീകരിക്കണമെന്നുമാണ് ഹൈക്കോടതി ദേവസ്വം ബോര്‍ഡിനോട്‌ ആവശ്യപ്പെട്ടിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക