തിലകന്‍റെ നില അതീവ ഗുരുതരം

Webdunia
ശനി, 25 ഓഗസ്റ്റ് 2012 (11:08 IST)
PRO
മലയാളത്തിന്‍റെ മഹാനടന്‍ തിലകന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. വെള്ളിയാഴ്ച രണ്ടുതവണ ഹൃദയാഘാതമുണ്ടായി. ഇപ്പോള്‍ അബോധാവസ്ഥയിലായ തിലകന്‍ വെന്‍റിലേറ്ററില്‍ തുടരുകയാണ്.

വ്യാഴാഴ്ചയാണ് അദ്ദേഹത്തെ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഷൊര്‍ണൂരില്‍ ഷൂട്ടിംഗില്‍ പങ്കെടുത്തുകൊണ്ടിരിക്കെ ജൂലൈ 31ന് തിലകന് മസ്തിഷ്കാഘാതമുണ്ടായിരുന്നു. അതിന് ശേഷം വിവിധ ആശുപത്രികളിലായി അദ്ദേഹം ചികിത്സയിലായിരുന്നു.