തിരുവനന്തപുരത്ത് റിട്ട. കേണല്‍ നടത്തിയ വെടിവെപ്പില്‍ രണ്ടുപേര്‍ക്ക് പരുക്ക്

വ്യാഴം, 30 ജനുവരി 2014 (08:55 IST)
PRO
തിരുവനന്തപുരം വലിയവിളയില്‍ റിട്ട. കേണലിന്റെ വെടിയേറ്റു രണ്ടു പേര്‍ക്കു പരുക്ക്. സിപിഎം ബ്രാഞ്ച് സെക്രട്ടറി വെങ്കിടേശ്വര റാവു, മനോജ് എന്നിവര്‍ക്കാണു പരുക്കേറ്റത്.

വിമുക്ത കേണലായ വലിയവിള സ്വദേശി ബ്രല്‍വിയാ(67)ണു വെടിയുതിര്‍ത്തത്. ബര്‍ലിന്റെ കാര്‍ ഒരു ഓട്ടോറിക്ഷയ്ക്കു വഴികൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണു സംഭവത്തിനിടയാക്കിയത്. വെങ്കിടേശ്വര റാവുവിനു വയറ്റിലും മനോജിനു കാലിലുമാണു പരുക്കേറ്റത്.

കേണലിനെയും ഉപയോഗിച്ച .32 തോക്കും പൊലീസ്‌ കസ്‌റ്റഡിയിലെടുത്തു.
മനോജിന്റെ തുടയില്‍ തറച്ച ബുള്ളറ്റ്‌ എല്ലിനു ക്ഷതമുണ്ടാക്കിയതായി മെഡിക്കല്‍ കോളജ്‌ അധികൃതര്‍ അറിയിച്ചു.

കേണലിനെ ജനറല്‍ ആശുപത്രിയില്‍ പോലീസ്‌ വൈദ്യപരിശോധനയ്‌ക്കു വിധേയനാക്കി.
റിട്ട. കേണല്‍ ബ്രല്‍വി മദ്യപിച്ചിരുന്നതായി നാട്ടുകാര്‍ ആരോപിച്ചു. കേണലിന്റെ വീട്ടിലേക്കു മാര്‍ച്ച്‌ നടത്തി.

വെബ്ദുനിയ വായിക്കുക