തിരുവനന്തപുരത്ത് എസ്എഫ്‌ഐ മാര്‍ച്ചില്‍ സംഘര്‍ഷം

ബുധന്‍, 8 ജനുവരി 2014 (12:58 IST)
PRO
PRO
തിരുവനന്തപുരത്ത് എസ്എഫ്‌ഐ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് സംഘര്‍ഷമായതിനെ തുടര്‍ന്ന് പോലീസ് ഗ്രനേഡും ജലപീരങ്കിയും പ്രയോഗിച്ചു. പൊലീസിന് നേരെ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു.

കോളേജുകള്‍ക്ക് സ്വയംഭരണം അനുവദിച്ചതിനെതിരെയാണ് എസ്എഫ്ഐ നിയമസഭയിലേക്ക് മാര്‍ച്ച് നടത്തിയത്. നിയമസഭാ മാര്‍ച്ച് കഴിഞ്ഞ് പിരിഞ്ഞുപോയ വിദ്യാര്‍ഥികള്‍ പൊലീസ് വാനിന്റെ ചില്ല് തകര്‍ത്തു. ഇതിനുശേഷം യൂണിവേഴ്സിറ്റി കോളജിനകത്തുനിന്നും സംസ്കൃത കോളജിന് അകത്തുനിന്നും കല്ലേറുണ്ടായി.

സംഭവ സ്ഥലത്തെത്തിയ സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ സ്ഥലത്തെത്തി പോലീസ് ഉദ്യോഗസ്ഥരുമായും എസ്എഫ്ഐ നേതാക്കളുമായും ചര്‍ച്ച നടത്തി. തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ പിരിഞ്ഞുപോവാന്‍ തയാറായത്.

വെബ്ദുനിയ വായിക്കുക