തിരുനെല്‍വേലിയില്‍ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ മരിച്ചു. വിഴിഞ്ഞം മുക്കോല സ്വദേശികളാണ് മരിച്ചത്. സില്‍വി, ക്രിസ്റ്റി, സുമ, ദിവ്യ, ജോണ്‍പോള്‍ എന്നിവരാണ് മരിച്ചത്. മറ്റ് എട്ടുപേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ആറുപേരുടെ നില ഗുരുതരമാണ്.
തെങ്കാശി സെന്‍റ് മൈക്കിള്‍സ് പള്ളിയില്‍ പോയി മടങ്ങിവരവേയാണ് അപകടമുണ്ടായത്. തിരുനെല്‍വേലി – കന്യാകുമാരി നാലുവരി പാതയില്‍ നാങ്കനേരിക്കടുത്ത് കാര്‍ മറിയുകയായിരുന്നു.