കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തിയതില്‍ താന്‍ പൂര്‍ണ തൃപ്തനല്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.കരുണാകരന് പറഞ്ഞു. തന്റെ കൂടെ വന്നവരെ വേണ്ട രീതിയില്‍ പാര്‍ട്ടി പ്രയോജനപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നവതി ആഘോഷിക്കാനായി ഗുരുവായൂരിലെത്തിയ കരുണാകരന് ക്ഷേത്ര ദര്‍ശനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. കോണ്‍ഗ്രസില്‍ തിരിച്ചെത്തിയതില്‍ താന്‍ സന്തോഷിക്കുന്നു. എന്നാല്‍ പൂര്‍ണ തൃപ്തനല്ല. തന്റെ കൂടെ പാര്‍ട്ടിയിലേക്ക് മടങ്ങിവന്നവര്‍ക്ക് അര്‍ഹമായ സ്ഥാനങ്ങള്‍ ഇനിയും നല്‍കിയിട്ടില്ല.
ഇതാണ് തന്റെ അതൃപ്തിക്ക് കാരണം. എല്ലാവരും ഒരുമിച്ച് നിന്നാല്‍ അടുത്ത ലോക്സഭാ തെരെഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വിജയിക്കാനാവും. എന്നാല്‍ തന്റെ കൂടെ വന്നവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കിയില്ലെങ്കില്‍ വിജയസാധ്യതയ്ക്ക് എന്ത് സംഭവിക്കുമെന്ന് തനിക്ക് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗുരുവായൂര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിപുലമായ പിറന്നാള്‍ ആഘോഷമാണ് ഒരുക്കിയിരിക്കുന്നത്. മൂവായിരം പേര്‍ക്ക് പിറന്നാള്‍ സദ്യ നല്‍കും.