തലശ്ശേരിയില്‍ ഇരുന്നൂറോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Webdunia
ബുധന്‍, 6 നവം‌ബര്‍ 2013 (13:14 IST)
PRO
ഭക്‍ഷ്യ വിഷബാധയെ തുടര്‍ന്ന് നെട്ടൂര്‍ എന്‍ടിടിഎഫിലെ ഇരുന്നൂറോളം വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്. തലശ്ശേരി ജോസ്ഗിരി ആശുപത്രി, ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചിട്ടുള്ളത്.

തലശേരി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് കുട്ടികളുടെ കായികമേളയ്ക്കിടയില്‍ വിതരണം ചെയ്ത എന്‍ടിടിഎഫിലെ മെസില്‍ ഉണ്ടാക്കിയ ബിരിയാണിയില്‍ നിന്നാണ് ഭക്‍ഷ്യവിഷബാധയേറ്റത്.

ഭക്ഷണത്തിനു പുളിപ്പ് ഉണ്ടായിരുന്നതായി വിദ്യാര്‍ഥികള്‍ പറഞ്ഞു. ഛര്‍ദി, തലക്കറക്കം, വയറിളക്കം എന്നിവ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കുട്ടികളെ ബുധനാഴ്ച പുലര്‍ച്ചെയോടെ ആശുപത്രിയിലെത്തിച്ചത്.