തന്റെ വാക്കുകള്‍ വളച്ചൊടിച്ചവര്‍ക്കെതിരെ പ്രതികരണവുമായി മംമ്ത

വെള്ളി, 14 ജൂലൈ 2017 (14:28 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താന്‍ നടത്തിയ പ്രതികരണം വളച്ചൊടിച്ചവര്‍ക്കെതിരെ പ്രതികരണവുമായി മംമ്ത മോഹന്‍ദാസ്. നാലു ചുവരുകള്‍ക്കുള്ളില്‍ തീര്‍ക്കേണ്ട വിഷയമായിരുന്നു ഇതെന്ന് താരം പ്രതികരിച്ചിരുന്നു.  
 
വനിതാസംഘടനയുമായി ബന്ധപ്പെട്ട് താനൊന്നും പ്രതികരിച്ചിട്ടില്ലെന്നും താന്‍ സംഘടനകളെ പിന്തുണയ്ക്കുന്നുവെന്ന് മാത്രമാണ് പറഞ്ഞതെന്നും താരം പറയുന്നു. മം‌മ്ത തന്റെ ഫേസ്ബുക്ക് പേജിലൂടെഉയാണ് ഈ ഈ പ്രതികരണം അറിയിച്ചത്.
 
അതേസമയം നടിയുടെ സംഭവം സിനിമാ മേഖലയ്ക്കാകെ നാണക്കേടുണ്ടാക്കിയെന്നും ഈ പ്രശനം വളരെ ദോഷകരമായി സിനിമാ മേഖലയെ ബാധിക്കുമെന്നും മം‌മ്‌ത അഭിപ്രായപ്പെട്ടിരുന്നു. ദിലീപിന്റെ അറസ്റ്റില്‍ പ്രേക്ഷകര്‍ മാത്രമല്ല സഹപ്രവര്‍ത്തകരും ഞെട്ടിയിരുന്നു. സംഭവത്തെ തുടര്‍ന്ന് നിരവധി പ്രതികരണമാണ് വരുന്നത്.

വെബ്ദുനിയ വായിക്കുക