സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായ പി ശ്രീരാമകൃഷ്ണനാണ് താന്‍ വോട്ട് ചെയ്തതതെന്ന് ബി ജെ പി എം എല്‍ എ ഒ രാജഗോപാല്‍. തന്റെ വോട്ട് ആവശ്യമില്ലെന്ന് യു ഡി എഫ് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്നാണ് ഈ പദവിക്ക് ഏറ്റവും അനുയോജ്യനായ പി ശ്രീരാമകൃഷ്ണന് താന്‍ വോട്ട് രേഖപ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശ്രീരാമകൃഷ്ണന്‍ വളരെ ഊര്‍ജ്ജസ്വലനും ചുറുകുറുക്കുള്ള ഒരു യുവ നേതാവാണെന്നും ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ വളരെ നല്ല രീതിയിലാണ് അദ്ദേഹത്തിന്റെ പല പ്രവര്‍ത്തനങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ നിഷ്പക്ഷമായ ഒരു സമീപനമായിരിക്കം തങ്ങള്‍ സ്വീകരിക്കുകയെന്നും ആരേയും എതിരാളികളായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
എല്‍ ഡി എഫ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തത് പാര്‍ട്ടിയുടെ അറിവോടെയല്ലയെന്നും സ്വന്തം തീരുമാനപ്രകാരമാണെന്നും അദ്ദേഹം വ്യക്തമാക്കി.