തനിക്കെതിരെ മാനനഷ്ടക്കേസ് കൊടുത്ത ഉമ്മന്‍‌ചാണ്ടി സരിതയ്ക്കെതിരെ കേസുകൊടുക്കാത്തതെന്ത്? - കുഴയ്ക്കുന്ന ചോദ്യങ്ങളുമായി മുഖ്യമന്ത്രിക്കെതിരെ വീണ്ടും വി എസ്

Webdunia
ശനി, 30 ഏപ്രില്‍ 2016 (14:33 IST)
തനിക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുത്ത മുഖ്യമന്ത്രി ഉമ്മൻചാണ്ടി സോളാർ തട്ടിപ്പു കേസിലെ പ്രതി സരിതാ നായര്‍ക്കെതിരെ കേസ് കൊടുക്കാൻ ധൈര്യം കാണിക്കാത്തത് എന്തുകൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ. 
 
കോൺഗ്രസ് - ബിജെപി ബന്ധത്തിന് പാലമായി നിൽക്കുന്നത് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണെന്നും വി എസ് ആരോപിച്ചു. ഇടുക്കിയിലെ സര്‍ക്കാര്‍ ഭൂമി വെള്ളാപ്പള്ളിക്ക് പതിച്ചു നൽകിയത് ഇതിനുള്ള പ്രത്യുപകാരമാണെന്നും വി എസ് പറഞ്ഞു.
 
മുഖ്യമന്ത്രിക്ക് 31 കേസുകളുണ്ടെന്ന വി എസിന്‍റെ പരാമര്‍ശത്തിനെതിരെ ഉമ്മന്‍‌ചാണ്ടി കോടതിയെ സമീപിച്ചിരുന്നു. മാനനഷ്ടക്കേസാണ് ഉമ്മന്‍‌ചാണ്ടി വി എസിനെതിരെ നല്‍കിയത്.
Next Article