വിവാദ ഐപിഎസ് ഉദ്യോഗസ്ഥന് ടോമിന് തച്ചങ്കരിയെ തിരിച്ചെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കെ മുരളീധരന് എം എല്‍എ. ഇസര്ക്കാരിന്റെ നിലപാട് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.
തച്ചങ്കരിയ്ക്കെതിരെ ശക്തമായ നടപടി വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും മുരളി പറഞ്ഞു.ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരാള്‍ പൊലീസിന്റെ തലപ്പത്ത് ഇരിക്കുന്നത് ശരിയല്ല. കുറ്റം ചെയ്തവര്‍ക്ക് ശിക്ഷയായി പ്രമോഷന് കൊടുക്കുന്ന രീതി വിചിത്രവും കേട്ടുകേഴ്വി ഇല്ലാത്തതുമാണ്.
തച്ചങ്കരിയെ സര്‍വീസില്‍ വച്ചുകൊണ്ടിരിക്കുന്നത് നിരവധി നല്ല കാര്യങ്ങള്‍ ചെയ്യുന്ന ഈ സര്‍ക്കാരിന് ഭൂഷണമല്ലെന്നും മുരളീധരന് പറഞ്ഞു.