സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ മെയ് പതിനഞ്ചിന് സംസ്ഥന വ്യാപകമായി സൂചനാ പണിമുടക്ക് നടത്തും. ശമ്പള വര്‍ദ്ധന്‍ ആവശ്യപ്പെട്ടാണ് പണിമുടക്ക്.
പ്രതിഷേധക സൂചകമായി മെയ് ഒന്നു മുതല്‍ 14 വരെ സെക്രട്ടേറിയറ്റിന് മുന്നില്‍ റിലേ സത്യാഗ്രഹം നടത്തും. കെ.ജി.എം.ഒ.എ ഭാരവാഹികള്‍ തിരുവനന്തപുരത്ത് അറിയിച്ചതാണിത്. ജില്ലാതലങ്ങളിലും മെയ് ഒന്നു മുതല്‍ സത്യാഗ്രഹം നടത്താനും ഡോക്ടര്‍മാര്‍ തീരുമാനിച്ചിട്ടുണ്ട്.
സെക്രട്ടേറിയറ്റ് പടിക്കല്‍ നടക്കുന്ന സത്യാഗ്രഹത്തില്‍ ഒരോ ദിവസവും ഒരോ ജില്ലകളില്‍ നിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുക്കും. സൂചനാ പണിമുടക്ക് നടക്കുന്ന മെയ് പതിനഞ്ചിന് അത്യാഹിത വിഭാഗവും മറ്റ് അത്യാവശ്യ ചികിത്സാ സംവിധാനവും പ്രവര്‍ത്തിക്കും.
കൂടാതെ വാര്‍ഡുകളില്‍ കിടക്കുന്ന രോഗികളെ ശുശ്രൂഷിക്കുന്ന നടപടികള്‍ മുടക്കമില്ലാതെ നടക്കുമെന്നും ഡോക്ടര്‍മാരുടെ സംഘടന അറിയിച്ചു.