ഡിവൈഎസ്പിയുടെ വീട്ടില്‍ മോഷണം; മോഷണത്തിനു കൂട്ട് എ എസ് ഐ!
ചൊവ്വ, 26 ഫെബ്രുവരി 2013 (18:39 IST)
PRO
PRO
ഡിവൈഎസ്പിയുടെ വീട്ടില്‍ മോഷണം നടത്താന്‍ കള്ളനു കൂട്ടുനിന്നത് എ എസ് ഐ. കടുവയെ പിടിച്ച കിടുവയുടെ കഥകേട്ട് ഞെട്ടിയിരിക്കുകയാണ് പൊലീസുകാരും നാട്ടുകാരും. മോഷണം നടത്തിയ കളളന്‍ മോഷണമുതല്‍ എഎസ്ഐയുമായി പങ്കിട്ടതാണ് വിനയായത്. പത്തനംതിട്ടയില്‍ താമസിക്കുന്ന ഡിവൈഎസ്പി സനല്‍കുമാറിന്‍റെ വീട്ടില്‍നടന്ന മോഷണവുമായി ബന്ധപ്പെട്ട് അതേ സ്റ്റേഷനിലെ എഎസ്ഐ സലിം ആണ് പിടിയിലായത്.
പത്തനംതിട്ട കളക്ടറേറ്റിന് സമീപം വാടകയ്ക്ക് താമസിക്കുന്ന പൊലീസ് ആസ്ഥാനത്തെ ഡിവൈഎസ്പി സനല്‍ കുമാറിന്‍റെ വീട്ടിലാണ് കഴിഞ്ഞദിവസം മോഷണം നടന്നത്. ഡിവൈഎസ്പിയുടെ നാലര പവന്‍റെ മാലയും എടിഎംകാര്‍ഡും രേഖകളുമടങ്ങിയ പേഴ്സും ജില്ലാ മലേറിയ ഓഫീസര്‍ കൂടിയായ ഭാര്യയുടെ മൊബൈല്‍ ഫോണും നഷ്ടപ്പെട്ടു. കേസില്‍ ഇലന്തൂര്‍ സ്വദേശിയായ അനീഷിനെ പിടികൂടി പത്തനംതിട്ട പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് യഥാര്‍ഥ കള്ളന്‍ സ്റ്റേഷനിലാണെന്ന് മനസിലായത്.
മോഷണത്തിനുശേഷം രണ്ട് തവണ എഎസ്ഐ സലിമിനെ കളളന്‍ വിളിച്ചിരുന്നു. അതുതന്നെയല്ല മോഷണമുതലായ നാലരപവന്‍റെ മാല പൊലീസ് സ്റ്റേഷന് എതിര്‍വശത്തുളള തുണ്ടിയത്ത് ബാങ്കേഴ്സില്‍ പണയം വെയ്ക്കുകയും ചെയ്തു. മോഷണമുതല്‍ പണയംവെച്ച് വാങ്ങിയ മുക്കാല്‍ ലക്ഷം രൂപയില്‍ മുപ്പത്തിമൂവായിരം രൂപായിലേറെ രൂപ കൊണ്ട് സെക്കന്‍ഡ് ഹാന്‍ഡ് ബൈക്ക് വാങ്ങി നല്‍കിയതും ‘നല്ലവനായ’ എഎസ്ഐയാണ്. എഎസ്ഐ സലിമിനെതിരെ പത്തനംതിട്ട സി ഐ നസീര്‍ ജില്ലാ പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കി.