ഡിവൈഎഫ്‌ഐയുടെ വെബ്‌സൈറ്റില്‍ പാകിസ്ഥാന്‍ ഹാക്കര്‍മാര്‍ നുഴഞ്ഞുകയറി!

Webdunia
തിങ്കള്‍, 30 സെപ്‌റ്റംബര്‍ 2013 (11:56 IST)
PRD
PRO
ഡിവൈഎഫ്‌ഐയുടെ വെബ്‌സൈറ്റില്‍ പാകിസ്ഥാന്‍ ഹാക്കര്‍മാര്‍ നുഴഞ്ഞുകയറി. ഡിവൈഎഫ്‌ഐ കേന്ദ്രകമ്മറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റാണ് ഹാക്ക് ചെയ്തത്. പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹാക്കര്‍മാരാണ് ഇതിന് പിന്നില്‍ എന്നാണ് കരുതുന്നത്.

ഹാക്ക് ചെയ്യപ്പെട്ട ഡിവൈഎഫ്‌ഐയുടെ വെബ്‌സൈറ്റില്‍ കയറുന്നവര്‍ക്ക് പാകിസ്ഥാന്റെ പതാകയും ഭൂപടവുമാണ് കാണാന്‍ കഴിയുക. കൂടാതെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തത് ‘ടിആര്‍‍4സി-കെ3ആര്‍’ ആണെന്നും ഞങ്ങള്‍ പാകിസ്ഥാനിലെ അഞ്ജാത സേനയാണെന്നുമുള്ള സന്ദേശമുണ്ട്.

വെബ്‌സൈറ്റിലെ മറ്റ് വിവരങ്ങളൊന്നും തന്നെ ഹാക്കര്‍മാര്‍ മാറ്റം വരുത്തുകയോ ഒഴിവാക്കുകയോ ചെയ്തിട്ടില്ല. വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിട്ട് നാല് ദിവസമായി. വെബ്‌സൈറ്റ് സാധാരണ നിലയിലാക്കുവാന്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.